അന്യസംസ്ഥാന തൊഴിലാളികളെ വെറും തൊഴിലാളികള്‍ മാത്രമായി കാണേണ്ടവരല്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് കോഴിക്കോട്ടുകാര്‍. കലയെ സ്നേഹിക്കുകയും കലാകാരന്മാരെയും കലാകാരികളെയും എക്കാലത്തും പ്രോത്സാഹിപ്പിക്കുന്ന കോഴിക്കോട്ടുകാര്‍ക്ക് മുന്നില്‍ ഇതരസംസ്ഥാന തൊഴിലാളിയായ സഞ്ജിത്ത് മണ്ഡലിന്റെ കലാസൃഷ്ടി അവതരിപ്പിക്കുകയാണ്. ഏപ്രില്‍ ഇരുപത് മുതല്‍ ഇരുപത്തി നാല് വരെ സഞ്ജിത്ത് മണ്ഡലിന്റെ ചിത്രപ്രദര്‍ശനം കോഴിക്കോട് ആര്ട്ട്ഗാലറിയില് വെച്ച് നടക്കുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കളക്ടര്‍ എന്‍ പ്രശാന്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും.
Read More »Home » Tag Archives: kozhikode-bengali-art gallery-sanjith mandal