Home » Tag Archives: kozhikode collector-mp raghavan mk-kunnamkulam

Tag Archives: kozhikode collector-mp raghavan mk-kunnamkulam

എംപിയോട് മാപ്പ് പറഞ്ഞ് കോഴിക്കോട് കളക്ടര്‍; പക്ഷേ പറഞ്ഞത് ‘കുന്ദംകുളത്തിന്‍റെ’ മാപ്പ്

തനിക്കെതിരെ അപവാദപ്രചരണം നടത്തുന്ന കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത് മാപ്പു പറയണമെന്നാവശ്യപ്പെട്ട എം.കെ രാഘവന്‍ എം.പിക്ക് ഫേസ്ബുക്കിലൂടെ കലക്ടറുടെ മറുപടി. മാപ്പുമായാണ് കലക്ടര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തിയത്. പക്ഷെ ‘കുന്നംകുളം’ത്തിന്റെ മാപ്പാണെന്നു മാത്രം. നവമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്ന കോഴിക്കോട്  കലക്ടര്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും എം.കെ രാഘവന്‍ എം.പി കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് കലക്ടറുടെ പോസ്റ്റു വന്നിരിക്കുന്നത്. കലക്ടര്‍ക്കെതിരെ കഴിഞ്ഞദിവസം എം.പി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കലക്ടര്‍  അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.  തനിക്ക് ജനങ്ങളോടാണ് കൂറ്. ...

Read More »