Home » Tag Archives: kozhikode-corperation-scam case-vigillence report

Tag Archives: kozhikode-corperation-scam case-vigillence report

കോര്‍പ്പറേഷന്‍ അഴിമതി കേസ്; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

കോര്‍പ്പറേഷന്‍ കുടുംബശ്രീ യുണിറ്റുകള്‍ക്ക് ധനസഹായം നല്‍കിയതു  സംബന്ധിച്ച അഴിമതി കേസില്‍ വിജിലന്‍സ് ഡിവൈഎസ്പി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി പ്രത്യേക ജഡ്ജി വി. പ്രകാശ് തള്ളി. കേസില്‍ കൃത്യവും ഫലപ്രദവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് കോടതി തള്ളിയത്. കേസില്‍ തുടരന്വേഷണത്തിനും  കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹര്‍ജിക്കാരനും അഴിമതി വിരുദ്ധ ജനകീയ മുന്നണി ജനറല്‍ കണ്‍വീനറുമായ കെ.പി വിജയകുമാര്‍ ഉന്നയിച്ച ആക്ഷേപം മുഖവിലയ്‌ക്കെടുത്താണ് കോടതി അന്തിമ റിപ്പോര്‍ട്ട് തള്ളിയത്. വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന വി.ജി കുഞ്ഞനാണ് അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന് നിയമോപദേശം ...

Read More »