Home » Tag Archives: kozhikode-food protection development

Tag Archives: kozhikode-food protection development

ഏഴ് കടകള്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നോട്ടീസ്

നഗരത്തിലെ കൂള്‍ബാറുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധയുടെ ‌ഭാഗമായി വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഏഴ് ശീതള പാനീയ കടകള്‍ക്ക് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. ഇതിനു പുറമെ 23,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. നാലിടത്തു നിന്ന് ഭക്ഷ്യ വസ്തുക്കള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. മായം കണ്ടെത്തിയതിനാല്‍ ലൈസന്‍സ് റദ്ദാക്കാന്നുതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. വേനല്‍ കനത്തതോടെ നഗരത്തിലെ ജ്യൂസ് കടകളെയും വഴിയോരത്തെ പെട്ടിക്കടകളെയുമാണ് ആശ്രയിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നുണ്ട്. നഗരത്തില്‍ 24 ശീതളപാനീയ കടകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ജില്ലയിലെ ...

Read More »