നഗരത്തിലെ ആണ്‍കുട്ടികളുടെ മാത്രം ഹൈസ്കൂളായിരുന്ന മോഡല്‍ ഗവ ഹൈസ്കൂളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കാന്‍ തീരുമാനമാനം. ഹൈസ്കൂള്‍ വിഭാഗത്തില്‍ 74 വര്‍ഷമായി ആണ്‍കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. ഇവിടെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നേരത്തെ തന്നെ പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്കൂള്‍ പിടിഎയുടെയും കോര്‍പ്പറേഷന്റയും വിദ്യാഭ്യാസ വകുപ്പിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലേക്ക് പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. പ്രവേശനം ലഭിക്കുന്ന പെണ്‍കുട്ടികളില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ യൂണിഫോം നല്‍കാനും പദ്ധതിയുണ്ട്. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെ അനവധി പദ്ധതികള്‍ക്കും തീരുമാനമായിട്ടുണ്ട്.
Read More »Home » Tag Archives: kozhikode-govt. model higher secondary school