വിശ്വപ്രസിദ്ധ ഗസല്‍ ചക്രവര്‍ത്തിയുടെ പാട്ടുകള്‍ക്ക് കാതോര്‍ക്കാന്‍ തയ്യാറായി കോഴിക്കോട്. ദൈവികതയും പ്രണയവും വിരഹവും ചേർന്നൊഴുകുന്ന ഹിന്ദുസ്ഥാനി സംഗീതത്തിനും ഗസലുകൾക്കും തയ്യാറെടുത്ത് കോഴിക്കോട്. ഗുലാം അലിക്കൊപ്പം ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പത്മവിഭൂഷൺ പണ്ഡിറ്റ് ജസ്രാജിന്റെയും ഗാനങ്ങള്‍ക്കായി കോഴിക്കോട്ടെ സംഗീത പ്രേമികളടക്കം എല്ലാവരും ഒന്നടങ്കം കാത്തിരിക്കുകയാണ്. കോഴിക്കോട് സ്വപ്നനഗരിയാണ് സംഗീതനിശക്ക് സാക്ഷ്യം വഹിക്കുന്നത്. ഗുലാം അലിയുടെ സംഗീതത്തിന് കാതോർക്കാൻ കോഴിക്കോട്ടുകാർക്ക് മുൻപും അവസരം കിട്ടിയിട്ടുണ്ട്. എന്നാൽ ജസ്രാജ് നഗരത്തിലെത്തുന്നത് ഇത് ആദ്യമായാണ്. ജസ്രാജിന്റെ ശിഷ്യരിൽ ഒരാളായ രമേഷ് നാരായണൻ മലയാളികൾക്ക് സുപരിചിതനാണ്. അദ്ദേഹം മുൻകൈയെടുത്താണ് ജസ്രാജ് 16ന് കോഴിക്കോട്ടേക്കെത്തുന്നത്. “കേരളത്തിൽ ...
Read More »