Home » Tag Archives: kozhikode-jail-rishiraj singh-

Tag Archives: kozhikode-jail-rishiraj singh-

അന്യസംസ്ഥാന കുറ്റവാളികള്‍ക്ക് നിയമസഹായം നല്‍കണമെന്ന് ഋഷിരാജ്‌സിങ്

അന്യസംസ്ഥാന കുറ്റവാളികള്‍ക്ക് കേരളത്തില്‍ നിയമസഹായം കിട്ടുന്നില്ലെന്ന്  ജയില്  ഡിജിപി ഋഷിരാജ്‌സിങ്. നിയമസഹായം കിട്ടാത്തതിനാല്‍ പല ആളുകള്‍ക്കും ജാമ്യത്തിലിറങ്ങാനാവാത്ത സാഹചര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. ജയിലിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ ഡിഐജിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ ജില്ലകളിലെ ജയിലുകളില്‍ തടവുകാര്‍ക്ക് വരുമാനമുണ്ടാക്കാനാവുന്നതും ഉപകാരപ്രദവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും ജയില്‍ ഡിജിപി പറഞ്ഞു. കോഴിക്കോട് ജില്ലാ ജയിലിലെ അന്തേവാസികള്‍ ആരംഭിച്ച “ഒരു വീട്ടില്‍ ഒരു കുരുമുളക്” പദ്ധതി (പൂച്ചട്ടികളുടെയും വിപണനത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »