Home » Tag Archives: kozhikode-kerala literature festival

Tag Archives: kozhikode-kerala literature festival

കേരളത്തിന്റെ പ്രഥമ എഴുത്തുത്സവത്തിന് തിരി തെളിഞ്ഞു, ഇനി അക്ഷര നാളുകള്‍

സാഹിത്യ സംവാദങ്ങള്‍ക്കും ചിന്തകള്‍ക്കും പുതിയ ആശയങ്ങള്‍ക്കും വേദിതുറന്നിട്ട് ലോകത്തെ പ്രശസ്തമായ സാഹിത്യോത്സവങ്ങളുടെ മാതൃകയിൽ ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തിരിതെളിഞ്ഞു.  ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ വേദി എഴുത്തോലയില്‍ എഴുത്തുകാരായ എം ടി വാസുദേവന്‍ നായര്‍, പ്രതിഭാറായ്, ഗീതാ ഹരിഹരന്‍, മന്ത്രി കെ സി ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവ കമ്മിറ്റി കെ സച്ചിദാനന്ദന്‍ അധ്യക്ഷതവഹിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയും സാഹിത്യലോകത്തിനേല്‍ക്കുന്ന മുറിവുകളും തുടങ്ങി ചൂടേറിയ ചര്‍ച്ചകള്‍ക്കും  പുതിയ ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും സാഹിത്യലോകം സാക്ഷ്യം വഹിക്കുന്ന  എഴുത്തുത്സവത്തിന്‍റെ മൂന്നു നാളുകള്‍. ...

Read More »