കോഴിക്കോട്ടുകാര്‍ക്കും ഇനി കുടുംബശ്രീയുടെ കൈപുണ്യം അറിയാം. കുടുംബശ്രീയുടെ ജില്ലയിലെ ആദ്യ ബ്രാന്‍ഡഡ് ഭക്ഷണശാല കഫേശ്രീ നടക്കാവില്‍ പ്രവര്‍ത്തനം തുടങ്ങി. പാലപ്പം, ചെമ്പപ്പുട്ട്, ചോളപ്പുട്ട്, വിവിധ തരം അപ്പം, അട, ബിരിയാണി എന്നിവയെല്ലാം കഫേശ്രീയിലൂടെ ലഭ്യമാകും. കോര്പ്പറേഷന് പരിധിയിലെ കുടുംബശ്രീ അയല്ക്കൂട്ടാംഗങ്ങളായ 17 പേരാണ് കഫേശ്രീയ്ക്ക് നേതൃത്വം നല്‍കുന്നത്.
Read More »