കോഴിക്കോട് ലൈറ്റ്മെട്രോയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ഡി.എം.ആര്.സി സമര്‍പ്പിച്ച പദ്ധതി ധനവകുപ്പ് അംഗീകരിച്ചു. വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തിന്റെ അനുമതിയോടെ നിര്‍മ്മാണം തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. പതിനെട്ടുമാസംകൊണ്ട് പ്രാഥമിക പണികള്‍ പൂര്‍ത്തിയാക്കുമെന്നാണ് മെട്രോമാന് ഇ. ശ്രീധരന്റെ ഉറപ്പ്. രണ്ടിടത്തുമായി 22.09 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതും ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, തമ്പാനൂര്‍ എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഡി.എം.ആര്.സി സമര്‍പ്പിച്ച 800കോടിയോളം രൂപയുടെ പദ്ധതിക്കാണ് ധനവകുപ്പ് അനുമതി നല്‍കിയത്. കോഴിക്കോട്ടും തിരുവനന്തപുരത്തുമായി 17.47 ഹെക്ടര്‍ സര്‍ക്കാര്‍ഭൂമിയും 4.62 ഹെക്ടര്‍ സ്വകാര്യഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. ഇതിന് 341കോടി രൂപ ചെലവുണ്ട്. ...
Read More »Home » Tag Archives: kozhikode-light metro-dmrc
Tag Archives: kozhikode-light metro-dmrc
മെട്രോ മോണോ ആയി, ഒടുവില്‍ ലൈറ്റ് മെട്രോയുമായി…ഇനി എന്ന് ഓടിത്തുടങ്ങും?
കൊച്ചിയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്ന് വിശ്വസിക്കുന്ന മെട്രോ റെയില്‍ പരീക്ഷണ പറക്കല്‍ തുടങ്ങി. എന്നാല്‍ കോഴിക്കോട്ടെ ഗതാഗത പ്രശ്നത്തിന് പരിഹാരം എന്ന നിലയില്‍ മുന്നോട്ടുവച്ച ലൈറ്റ് മെട്രോയുടെ കാര്യമോ. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ ലൈറ്റ് മെട്രോയ്ക്ക് ഡിഎംആര്‍സി ധാരണാ പത്രം ഒപ്പിട്ടുവെങ്കിലും അത് ഒന്നിന്റെയും തുടക്കമല്ല. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് മുതല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് വരെയുള്ള പദ്ധതിയായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കില്‍ പിന്നീടത് വെട്ടിച്ചുരുക്കി. ആദ്യഘട്ടമെന്ന നിലയ്ക്ക് മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്തവരെയുള്ള പദ്ധതിയാണിത്. കോഴിക്കോട് 13.33 കിലോ മീറ്റര്‍ പദ്ധതിക്ക് 2509 കോടി രൂപയാണ് ...
Read More »