ജില്ലയില്‍ വീണ്ടും മലമ്പനി സ്ഥീരീകരിച്ചു. പന്തിരാംകാവ് സ്വദേശി ബേബിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ഇതോടെ ഒരു മാസത്തിനുള്ളില്‍ കോഴിക്കോട് മലമ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ രാമനാട്ടുകരയിലെ ഒരു അന്യസംസ്ഥാന തൊഴിലാളിയേയും മലമ്പനി ബാധിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജില്ലയില്‍ മലമ്പനിക്ക് പുറമേ ഡെങ്കിപ്പനിയും വയറിളക്കവും ബാധിച്ച് കൂടുതല്‍ പേര് ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെ മാത്രം ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേര് ചികിത്സ തേടി.
Read More »