Home » Tag Archives: kozhikode-mes college-neeraja

Tag Archives: kozhikode-mes college-neeraja

കോളേജില്‍ വിലക്ക്; വിദ്യഭ്യാസത്തിനായി പോരാടുമെന്ന് നീരജ

മിശ്ര വിവാഹം ചെയ്തതിന് കോളേജില്‍ നിന്ന് വിലക്കിയത് അനീതിയാണെന്നും വിദ്യാഭ്യാസം തുടരാനായി പോരാട്ടം നടത്തുമെന്നും നീരജ പറഞ്ഞു. മിശ്രവിവാഹം നടത്തിയെന്ന് ആരോപിച്ച് കോഴിക്കോട് എംഇഎസ് വനിതാ കോളേജാണ് വിദ്യാര്‍ത്ഥിനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നടക്കാവ് എംഇഎസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി മാവൂര്‍ സ്വദേശിനി നീരജയോടാണ് കഴിഞ്ഞ ദിവസം ഇനി മുതല്‍ കോളജില്‍ വരേണ്ടെന്ന് അധികൃതര്‍ അറിയിച്ചത്.   രക്ഷിതാക്കളറിയാതെ വിവാഹം ചെയ്താല് കോളജ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വെസ് പ്രിന്‍സിപ്പല്‍ അറിയിച്ചതായി നീരജ പറഞ്ഞു. ഒരാഴ്ച മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസുമായി ...

Read More »

പ്രണയിച്ച് മിശ്രവിവാഹിതയായ വിദ്യാര്‍ത്ഥിനിയ്ക്ക് എംഇഎസ് കോളേജില്‍ വിലക്ക്

രക്ഷിതാക്കളുടെ അനുവാദമില്ലാതെ പ്രണയിച്ച് മിശ്രവവിവാഹിതരായതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് കോഴിക്കോട് എം.ഇ.എസ് കോളേജില്‍ വിലക്ക്. നടക്കാവ് എം.ഇ.എസ്.എഫ്.ജി.എം വിമന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നീരജയോടാണ് വിവാഹിതയായതോടെ കോളേജില്‍ വരേണ്ടതില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചത്. ഇന്നലെ രാവിലെ നീരജയും ഭര്‍ത്താവ് മുഹമ്മദ് റമീസും അവധിയറിയിക്കാന്‍ കോളേജിലെത്തിയപ്പോഴായിരുന്നു വൈസ് പ്രിന്‍സിപ്പാള്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം ചെയ്തവരെ ഇവിടെ അംഗീകരിക്കാനാവില്ലെന്ന് വൈസ് പ്രിന്‍സിപ്പല്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു. പ്രിന്‍സിപ്പാള്‍ ബി സീതാലക്ഷ്മിയെ നേരില്‍ കാണണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു കുട്ടിയെ പ്രിന്‍സിപ്പളിന് കാണേണ്ടെന്നാണ് വൈസ് പ്രിന്‍സിപ്പല്‍ തങ്ങളെ ...

Read More »