Home » Tag Archives: kozhikode-nagji-football-ronaldinjo

Tag Archives: kozhikode-nagji-football-ronaldinjo

തിരയിളക്കി റൊണാള്‍ഡീന്യോ, ആഹ്ലാദം അവസാനിക്കാതെ കോഴിക്കോട്

കാത്തിരിപ്പിന് ആശ്വാസമായി, ബ്രസീല്‍ ഇതിഹാസതാരത്തെ കാത്ത് ആയിരങ്ങളാണ് ദിവസമെണ്ണിയിരുന്നത്. ഒടുവില്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയായിരുന്നു. റൊണാള്‍ഡീന്യോയുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളുമായി ആര്‍പ്പുവിളികളോടെ നഗരം ഒട്ടാകെ ആവേശതിമര്‍പ്പിലായിരുന്നു. കോഴിക്കോട്ടെത്തുന്ന റൊണാള്‍ഡീന്യോയെ വരവേറ്റത് ജനസാഗരമായിരുന്നു. ചടങ്ങുതുടങ്ങുന്നതിനും എത്രയോ മുമ്പ് നഗരം ഫുട്‌ബോള്‍ പ്രേമികള്‍ കൈയടക്കിക്കഴിഞ്ഞു. രാവിലെ മുതലേ ബീച്ചിലേക്കൊഴുകുന്ന ആളുകളുടെ എണ്ണം പതിവിലും കൂടുതലായിരുന്നു. സൂര്യനസ്തമിക്കും മുമ്പേ ബീച്ച് നിറഞ്ഞു. വേലിക്കെട്ടുകള്‍ക്കപ്പുറം ആര്‍പ്പുവിളിച്ചും പ്രിയതാരത്തിന്റെ ചിത്രമടങ്ങിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചും ആരാധകര്‍ അദ്ദേഹത്തെ കാത്തിരുന്നു. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കടപ്പുറത്തെ വേദിയിലേക്ക് രാത്രി ഏഴരയോടെ എത്തിയ റൊണാള്‍ഡീന്യോയെ ആരവങ്ങള്‍തീര്‍ത്താണ് ജനം ...

Read More »