Home » Tag Archives: kozhikode-townhall-a santhakumar-drama-pranayakadhakali

Tag Archives: kozhikode-townhall-a santhakumar-drama-pranayakadhakali

പ്രണയകഥകളിക്ക് വേദിയാകാനൊരുങ്ങി കോഴിക്കോട്

സികെ ജയചന്ദ്രന്‍ അനുസ്മണത്തോടനുബന്ധിച്ച് ബി സോണ്‍, ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ എ ശാന്തകുമാറിന്റെ പ്രണയകഥകളി മെയ് 31ന് വൈകീട്ട് 6മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ വീണ്ടും അവതരിപ്പിക്കുന്നു. അവതരണത്തിലെ പുതുമ കൊണ്ടും വിഷയം പറയാനുള്ള ആര്‍ജവം കൊണ്ടും പ്രണയകഥകളി ഇതിനകം തന്നെ നാടകപ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. കത്തുന്ന ചൂട്ടുപോലെയുള്ള കീഴാളന്റെ പ്രണയം കഥകളി പദങ്ങളില്‍ വരച്ചിടുന്നതിനൊപ്പം ശക്തമായ ഒരു പ്രമേയവും അവതരിപ്പിക്കുകയാണ് പ്രണയ കഥകളി. പ്രണയവും സ്വപ്‌നവും ഇടകലര്‍ന്ന കഥകളി രാവില്‍ പുരാണത്തിന്റെ പുനര്‍വ്യാഖ്യാനമാണ് നാടകത്തിന്റെ കാതല്‍. കാന്തയുടെയും കോരപ്പന്റെയും നിശബ്ദ പ്രണയവും, കാന്തയുടെ മനസ്സിലെ ...

Read More »