Home » Tag Archives: ks bimal-memory-sfi-vatakara

Tag Archives: ks bimal-memory-sfi-vatakara

കെ എസ് ബിമല്‍ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്

തീര്‍ച്ചയുള്ള നിലപാടുകളും മൂര്‍ച്ചയുള്ള ഇടപെടലുകളുമായി രാഷ്ട്രീയ കലാമേഖലകളില്‍ വ്യതിരിക്തതതീര്‍ത്ത ഇടതുപക്ഷ യുവനേതാവായിരുന്ന കെ എസ് ബിമലിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്. എസ്എഫ്‌ഐ മിന്‍ കേന്ദ്രകമ്മിറ്റിയംഗം, ജനാധിപത്യവേദി ചെയര്‍മാന്‍ എന്നിങ്ങനെ മുഖ്യധാരാ ഇടതുപക്ഷത്തും പിന്നീട് ഇടതുബദല്‍ പ്രസ്ഥാനങ്ങളിലും സജീവ നേതൃത്വവും, സവിശേഷമായ ഇടപെടലുകളുമായി രംഗത്ത് നിറഞ്ഞുനിന്നപ്പോഴായിരുന്നു അര്‍ബുദരോഗം ബിമലിനെ തിരിച്ചുവിളിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനം കലാപ്രവര്‍ത്തനം കൂടിയാകുകയും, കലാപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നിലപാടുകള്‍ വിളിച്ച് പറയാനുള്ളതുമായിരുന്നു ബിമലിന്. ബിമല്‍ എഴുതിയും സംവിധാനവും ചെയ്ത നാടകങ്ങള്‍ നിരവധി. മുഖ്യധാരാ ഇടതുകക്ഷികളുടെ പ്രവര്‍ത്തന രീതീയും സംഘടനാ രീതികളും അതേപോലെ പകര്‍ത്തിയാല്‍ ഇടത്ബദല്‍ ...

Read More »