Home » Tag Archives: ksrtc

Tag Archives: ksrtc

കോഴിക്കോട്-ബെംഗ്‌ളൂരു കെഎസ്ആര്‍ടിസി ബസ് കൊളളയടിച്ചു

കോഴിക്കോട് നിന്നും ബംഗ്‌ളൂരുവിലേക്ക് തിരിച്ച കെഎസ്ആര്‍ടിസി ബസ് കൊളളയടിച്ചു. യാത്രക്കാരുടെ കഴുത്തില്‍ വടിവാള്‍ വെച്ചാണ് നാലംഗ സംഘം സ്വര്‍ണവും പണവും കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 2.45നാണ് ചന്നപട്ടണയില്‍ വെച്ചായിരുന്നു സംഭവം. പ്രാഥമികാവശ്യങ്ങള്‍ക്കായി ബസ് നിര്‍ത്തിയപ്പോഴായിരുന്നു യാത്രക്കാരെന്ന നിലയില്‍ ബൈക്കിലെത്തിയ നാലംഗ സംഘം ബസിനുളളിലേക്ക് മാരകായുധങ്ങളുമായി കയറിയത്. യാത്രക്കാരുടെ കഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണവും പണവും കവര്‍ന്നത്. യാത്രക്കാര്‍ സുരക്ഷിതരാണ്. അജ്ഞാതരായ നാലംഗ സംഘത്തിനെതിരെ ചന്നപട്ടണ പൊലീസില്‍ യാത്രക്കാര്‍ പരാതി നല്‍കി.

Read More »

മേപ്പയൂർ- പള്ളിക്കര -കോഴിക്കോട്- കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തലാക്കി

പള്ളിക്കര നിവാസികള്‍ക്ക് കോഴിക്കോട് നഗരത്തിലേക്കുള്ള യാത്രയ്ക്ക് ഏറെ ആശ്വാസമായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് അവസാനിപ്പിച്ചു. മേപ്പയൂരില്‍ നിന്ന് പള്ളിക്കര വഴി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് ഒരാഴ്ച മുമ്പാണ് നിര്‍ത്തലാക്കിയത്. സ്വതവേ യാത്രാക്ലേശം അനുഭവിക്കുന്ന പള്ളിക്കര നിവാസികള്‍ക്ക് ഈ സര്‍വീസ് കൂടി നിര്‍ത്തലാക്കിയതോടെ യാത്രാദുരിതം ഇരട്ടിച്ചതായാണ് പരാതി. 15 വര്‍ഷത്തിലധികമായി ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്. ഇതിനുമുമ്പും ഈ ബസ് ഓട്ടം നിര്‍ത്തിയിരുന്നെങ്കിലും യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് വീണ്ടും ഓടിക്കുകയായിരുന്നു. ഡിപ്പോയുമായി ബന്ധപ്പെടുമ്പോള്‍ വ്യക്തമായൊരു മറുപടിപോലും അധികൃതര്‍ നല്‍കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ...

Read More »