Home » Tag Archives: kudumbasree-hostel-kozhikode

Tag Archives: kudumbasree-hostel-kozhikode

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ രണ്ട് ഹോസ്റ്റലുകള്‍ ഒരുങ്ങുന്നു

കോഴിക്കോട് നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ കുടുംബശ്രീയുടെ രണ്ട് ഹോസ്റ്റലുകള്‍ ഒരുങ്ങുന്നു. പറയഞ്ചേരിയിലും മിംസ് ഹോസ്പിറ്റലിന് സമീപവുമായാണ് ഹോസ്റ്റലുകള്‍ ആരംഭിച്ചത്. ഈ മാസം അവസാനവാരത്തോടെ ഉദ്ഘാടനം നടക്കും. യഥാര്‍ഥ ഗുണമേന്മയില്‍ ഐസ്‌ക്രീം ലഭ്യമാക്കാനായി വെസ്റ്റ്ഹില്ലിനടുത്ത് ഐസ്‌ക്രീം നിര്‍മാണ കേന്ദ്രം നിര്‍മാണവും ആരംഭിക്കും. കോര്‍പറേഷന്‍ കുടുംബശ്രീയുടെ 19-ാം വാര്‍ഷികാഘോഷം പ്രമാണിച്ചാണ് ഹോസ്റ്റലും ഐസ്‌ക്രീം നിര്‍മാണ കേന്ദ്രവും ഒരുക്കുന്നത്. പറയഞ്ചേരിയിലെ ഹോസ്റ്റലില്‍ 60 പേര്‍ക്ക് താമസിക്കാവുന്ന സൌകര്യമുണ്ട്. മിംസിന് സമീപത്തെ ഹോസ്റ്റലില്‍ 40 പേര്‍ക്ക് താമസിക്കാം. വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും പ്രവേശനമുണ്ട്. ഭക്ഷണവും താമസവുമടക്കം മാസം 5500 രൂപയാണ് ...

Read More »