Home » Tag Archives: law-accademy-strike-end

Tag Archives: law-accademy-strike-end

ലോ അക്കാദമി സമരം അവസാനിപ്പിച്ചു

കഴിഞ്ഞ 28 ദിവസമായി ലോ അക്കാദമിയില്‍ നടന്ന വിദ്യാര്‍ഥി സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥുമായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിക്കാന്‍ കാരണമായത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രിയും മാനേജ്‌മെന്റ് പ്രതിനിധികളും ഒപ്പുവച്ച് കരാറുണ്ടാക്കിയാണ് സമരം തീര്‍ത്തത്. പ്രിന്‍സിപ്പല്‍ നിയമനത്തില്‍ സര്‍വ്വകലാശാലാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്ന വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ കോളെജ് ഡയറക്ടര്‍ നാരായണന്‍ നായര്‍ അംഗീകരിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത സമിതി തീരുമാനിച്ചത്.നിരാഹരസമരം മൂന്ന് മണിക്ക് അവസാനിപ്പിക്കുമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ ...

Read More »