Home » Tag Archives: lokanarkavu

Tag Archives: lokanarkavu

ലോകനാര്‍കാവ്; കടത്തനാട്ട് വീരന്മാരുടെ കാവലാള്‍

വടക്കന്‍പാട്ടിലെ വാള്‍പ്പയറ്റിനൊപ്പം മലയാളികള്‍ക്ക് സുപരിചിതമായ പേരാണ് ലോകനാര്‍ക്കാവ്. അങ്കത്തട്ടിലേറും മുമ്പ് കടത്തനാട്ട് തമ്പുരാക്കര്‍ താണ് വണങ്ങുന്ന കുലദൈവം. ലോകനാര്‍ക്കാവില്‍ അമ്മയെ വണങ്ങിയ സത്യം ചെയ്യല്‍ കളരത്തട്ടില്‍ അവസാന വാക്കായിരുന്ന കാലം സിനിമകളിലൂടെ പുതു തലമുറയ്ക്കും സുപരിചിതമാണ്. ഐതിഹ്യങ്ങളും ചരിത്രങ്ങളും കെട്ട്പിണഞ്ഞ് കിടക്കുന്ന ലോകനാര്‍ക്കാവിന്റെ മുറ്റത്ത് ഒരിക്കലെങ്കിലും എത്തണമെന്ന് ആഗ്രഹിക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി പഞ്ചായത്തിലാണ് വടക്കന്‍പാട്ടിലൂടെ പ്രസിദ്ധമായ ലോകനാര്‍കാവ്. മലയും ആറും കാവും ഒത്തുചേര്‍ന്നപ്പോഴാണ് ലോകമലയാര്‍കാവ് എന്നുപേരുണ്ടായത്. അത് ലോപിച്ച് ലോകനാര്‍കാവ് എന്ന് വിളിച്ചു തുടങ്ങിയെന്നാണ് ഐതിഹ്യം. വിഷ്ണുക്ഷേത്രം, ശിവക്ഷേത്രം, ഭഗവതിക്ഷേത്രം, ...

Read More »