Home » Tag Archives: malabar-memu-service

Tag Archives: malabar-memu-service

മലബാറിലെ ട്രാക്കുകളിൽ കുതിക്കാൻ മെമു സർവീസ്

മലബാറിലും മെമു സര്‍വീസ് എന്ന യാത്രക്കാരുടെ ആവശ്യം യാഥാര്‍ഥ്യമാവാന്‍ ഇനി നാളുകള്‍ മാത്രം. മെമു സര്‍വീസ് ആരംഭിക്കാനുള്ള എല്ലാ സാങ്കേതിക തടസങ്ങളും നീങ്ങിയതോടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. റയില്‍വേയുടെ ചെന്നൈ സോണ്‍ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹരി ഈ മാസം 28ന് നടത്തുന്ന സന്ദര്‍ശനത്തോടെ ഇതു സംബന്ധിച്ച വ്യക്തതയുണ്ടാവും. വാര്‍ഷിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വസിഷ്ഠ ജോഹരി കോഴിക്കോട്ടെത്തുന്നത്. ഈ സന്ദര്‍ശനത്തില്‍ മെമു സര്‍വീസ് ആരംഭിക്കാനുള്ള അനുമതിയും അദ്ദേഹം നല്‍കുമെന്നാണ് കരുതുന്നത്. കണ്ണൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയായിരുന്നെങ്കിലും സബ് സ്റ്റേഷന്‍ പണി നീണ്ടതാണ് മെമു സര്‍വീസ് ...

Read More »