Home » Tag Archives: malappiuram-by-election

Tag Archives: malappiuram-by-election

മലപ്പുറത്ത് മികച്ച പോളിങ്

ഉപതിരഞ്ഞെടുപ്പിന്റെ ആവേശം ജനങ്ങളേറ്റെടുത്തെന്ന സൂചന നല്‍കി മലപ്പുറത്ത് മികച്ച പോളിങ് ആദ്യമണിക്കൂറുകളില്‍ തന്നെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തനായി പോളിങ് ബൂത്തിലേക്കെത്തുന്ന കാഴ്ചയാണ് മലപ്പുറത്ത് ഇപ്പോള്‍ കാണുന്നത്. പത്ത് മണിയോടെ മലപ്പുറത്തെ ഏഴ് നിയോജകമണ്ഡലങ്ങളിലും പോളിംഗ് 20 ശതമാനം കടന്നു. മഞ്ചേരി നിയോജകമണ്ഡലത്തിലെ 25 ശതമാനം പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തി. മഞ്ചേരി കഴിഞ്ഞാല്‍ വള്ളിക്കുന്നിലാണ് 23.5 കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോലിക്ക് പോകാനുള്ളതിനാല്‍ രാവിലെ പുരുഷന്‍മാരാണ് കൂടുതലായി പോളിംഗ് ബൂത്തിലെത്തിയത്. വേനല്‍ക്കാലമായതിനാല്‍ ഇനി ഉച്ചയ്ക്ക് ശേഷമായിരിക്കും കൂടുതല്‍ പേര്‍ വോട്ടിംഗിനെത്തുകയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.   ...

Read More »