Home » Tag Archives: malaria-kozhikode-interstate-labour

Tag Archives: malaria-kozhikode-interstate-labour

ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ മലേറിയ പടരുന്നു

ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ മലേറിയ പടരുന്നതായി റിപ്പോര്‍ട്ട്. മാങ്കാവ്- തിരുവണ്ണൂര്‍ റോഡില്‍ വാടകവീട്ടില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിക്കാണ് മലേറിയ സ്ഥിതീകരിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഒട്ടേറെ വീടുകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പാര്‍ക്കുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് മിക്കവീടുകളിലും ഇവരുടെ താമസം. ഇവരെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. ഒരുവീട്ടില്‍ കിണറിനു സമീപത്തുതന്നെയാണ് കക്കൂസ് മാലിന്യത്തിന്റെ ടാങ്ക് ഉള്ളത്. ഇതിന്റെ സ്ലാബ് ഇളകിമാറിയനിലയിലും. ഇതില്‍ നിന്നും കൊതുകുകള്‍ കൂട്ടത്തോടെ ഉയര്‍ന്നു പൊങ്ങുകയാണ്. ഇന്നലെ ബീച്ച് ആശുപത്രിയില്‍ നിന്നുള്ള ...

Read More »