Home » Tag Archives: manachira-vellimadukunnu-road

Tag Archives: manachira-vellimadukunnu-road

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്: മുഴുവന്‍ ഫണ്ടും മാര്‍ച്ചിന് മുമ്പുതന്നെ ലഭ്യമാക്കും

കുരുക്കഴിയാതെ വികസനം മുരടിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നന്നാക്കുന്നതിനുള്ള മുഴുവന്‍ ഫണ്ടും മാര്‍ച്ചിന് മുമ്പുതന്നെ ലഭ്യമാക്കുമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിനായി സ്ഥലം വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയവരുടെയും നല്‍കാന്‍ തയാറായവരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മതപത്രം നല്‍കിയ ഭൂവുടമകള്‍ ആധാരം നല്‍കുന്നതിനനുസരിച്ച് ഫണ്ട് നല്‍കും. ബാക്കിയുള്ളവരുടെ ഭൂമി നിയമപ്രകാരം ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടി എ.ഡി.എമ്മിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ പൂര്‍ത്തിയാക്കും. ആധാരം പരിശോധിക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരെയും കൂടുതല്‍ നിയമോപദേശകരെയും നിയമിക്കും. കലക്ടറേറ്റിലെ ഉദ്യോഗസ്ഥ സംവിധാനം റോഡിനായി പൂര്‍ണമായി സഹകരിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ച ...

Read More »