Home » Tag Archives: manhole-death-auto-driver-noushad-wife-sarkkar-job

Tag Archives: manhole-death-auto-driver-noushad-wife-sarkkar-job

മാൻഹോൾ ദുരന്തത്തിൽ മരിച്ച നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു

മാന്‍ഹോളില്‍ കുടുങ്ങിപ്പോയ അന്യസംസ്ഥാനതൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടമായ ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് ഒടുവില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു. നൗഷാദ് മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് നൗഷാദിന്റെ ഭാര്യ സഫ്രീനയ്ക്ക് റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി നിയമനം ലഭിച്ചിരിക്കുന്നത്. മന്ത്രിസഭയുടെ സവിശേഷാധികാരം ഉപയോഗിച്ചാണ് സഫ്രീനയെ ക്ലാര്‍ക്കായി നിയമിച്ചിരിക്കുന്നത്. നവംബര്‍ 25ന്റെ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം. വെള്ളിയാഴ്ച്ചയാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തു വന്നത്. ക്ലാര്‍ക്ക് പോസ്റ്റില്‍ ഇനി വരുന്ന ഒഴിവില്‍ നൗഷാദിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ട ചുമതല ...

Read More »