Home » Tag Archives: manju warrier

Tag Archives: manju warrier

കമലിനോടു കൂടിയായി ആമി അന്നേ പറഞ്ഞിരുന്നു: ‘വെറുതെ വിടുമ്പോഴാണ് ഭൂതകാലത്തിന് ഭംഗി’

കാലത്തിനുമപ്പുറത്തേയ്ക്ക് സഞ്ചരിച്ച് മരണമില്ലാതായവളാണ് ആമി. എന്നാൽ കമലിന്‍റെ ‘ആമി’ തീര്‍ന്നപ്പോള്‍ ബാക്കിയാവുന്നത് ഒരു ശൂന്യത. ആമിയുടെ ആത്മാവ് കണ്ടെത്താന്‍ കമലിന് ആയില്ല – മീനാക്ഷി മേനോന്‍ എഴുതുന്നു എത്ര അറിഞ്ഞാലും പിന്നെയും അറിയാന്‍ ബാക്കി. എത്ര പറഞ്ഞാലും പിന്നെയും പറയാന്‍ ബാക്കി – ഇതവളെക്കുറിച്ചാണ്; കമലയെക്കുറിച്ച് . അവള്‍ പ്രണയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ഹൃദയത്തില്‍ തൊട്ടതിനെക്കുറിച്ചെല്ലാം എഴുതിക്കൊണ്ടേയിരുന്നു. വേലിക്കെട്ടുകളെല്ലാം പൊളിച്ചെറിഞ്ഞ വാക്കുകളിലൂടെ അവള്‍ കാലത്തിനുമപ്പുറത്തേയ്ക്ക് സഞ്ചരിച്ച് മരണമില്ലാത്തവളായി. തിയേറ്ററിലെ തണുപ്പില്‍ കമലിന്‍റെ ‘ആമി’ക്കൊപ്പം ചെലവഴിച്ച കുറച്ചു മണിക്കൂറുകളില്‍ ഞാന്‍ തിരഞ്ഞതു മുഴുവനും ആ കമലയുടെ ആത്മാവിനെയായിരുന്നു. ...

Read More »

കമല സുരയ്യ കേരളത്തിന് ഒരു ‘വർഗ്ഗീയപ്രശ്‍നം’ ആയിരുന്നോ! അതാണോ ‘ആമി’ പറയാൻപോകുന്നത്?

ട്രെയിലര്‍ സിനിമയോളംതന്നെ, ഒരുപക്ഷേ അതിനേക്കാള്‍ സൂക്ഷ്മമായി തയ്യാര്‍ചെയ്യുന്ന, സിനിമയുടെ ക്രീം ആണ്. ആ പ്രതീക്ഷയോടെ ട്രെയിലര്‍ കണ്ട് ആമിയ്ക്ക് ടിക്കറ്റെടുത്താൽ വഞ്ചിക്കപ്പെടുമോ? മാധവിക്കുട്ടിയുടെ മതംമാറ്റത്തെ സിനിമയില്‍ ഒരു വര്‍ഗീയ പ്രശ്നമാക്കിയിരിക്കുകയാണോ കമൽ? രാജു വിളയിൽ എഴുതുന്നു.   സിനിമ കാണുന്നതിനുമുമ്പ് അതിനെക്കുറിച്ചുള്ള അഭിപ്രായം പറയുന്നത്, പ്രത്യേകിച്ചും ഗുണകരമല്ലാത്ത അഭിപ്രായം, ശരിയല്ല എന്നാണ് പത്മാവതിയുടെയും സെക്സി ദുര്‍ഗയുടെയുമൊക്കെ കാര്യത്തില്‍ നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത്. അത് ശരിയുമാണ്. അതുകൊണ്ട് ആമി എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായമായി ഇതെടുക്കരുത്. എന്നാല്‍ കണ്ട ട്രെയിലറെക്കുറിച്ച് അഭിപ്രായമാകാമല്ലോ. അതിനാല്‍ ഇത് ആമി എന്ന സിനിമയുടെ ...

Read More »

ഷീറോകള്‍ ഹിറ്റാക്കിയ മലയാള സിനിമകള്‍

സിനിമകള്‍ മിക്കപ്പോഴും പുരുഷ കേന്ദ്രീകൃതമാകാറാണ് പതിവ്. പേരിന് ഒന്നു രണ്ട് സീനുകളില്‍ മുഖം കാട്ടാനുള്ള അവസരം മാത്രമാണ് പലപ്പോഴും നായികമാര്‍ക്കുണ്ടാവുക. ചിലപ്പോല്‍ അത് മേനി പ്രദര്‍ശനത്തില്‍ മാത്രം ഒതുങ്ങുകയും ചെയ്യും. സിനിമ മുഴുവന്‍ ഹീറോകളുടെ കൈപിടിയിലാകുന്നതിനിടയിലും സ്ത്രീകേന്ദ്രീകൃത സിനിമകളും വെള്ളിത്തിരയില്‍ മുഖം കാണിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഹീറോകളെ അംഗീകരിക്കുന്ന അതേ നിലയില്‍ ഷീറോകളെ അംഗീകരിക്കാന്‍ കാണികള്‍ക്ക് മടിയാണ്. പക്ഷെ മികച്ച കഥാപാത്രങ്ങളും കഥയുമായെത്തി ഹീറോകളോട് മത്സരിച്ച് ബോക്‌സോഫീസില്‍ വിജയം നേടിയ ഷീറോ ചിത്രങ്ങളിലും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതാ ഷീറോകള്‍ ഹിറ്റാക്കിയ മലയാള സിനിമകള്‍. പഞ്ചാഗ്‌നി ...

Read More »

വാട്സപ്പ് ചാറ്റ് വൈറലായി, മഞ്ജു വാര്യര്‍ നിയമനടപടികൾക്ക്

വാട്സപ്പില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ മഞ്ജു നിയമനടപടികള്‍ക്കൊരുങ്ങുകയാണ്. കുറച്ചുകാലങ്ങളായി മഞ്‍ജുവിനെതിരെ നിരവധി ഗോസിപ്പുകളും ബന്ധപ്പെട്ട വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനോടൊന്നും ഇതുവരെ  മഞ്ജു പ്രതികരിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ മഞ്ജു ഒരു പരസ്യ സംവിധായകനുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍  പോവുകയാണെന്നും വാര്‍ത്ത വന്നപ്പോഴാണ് മഞ്ജു സൈബര്‍ സെല്ലിനേയും കേന്ദ്ര –സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങളെയും സമീപിക്കുന്നത്. തനിക്കു വേണ്ടി മാത്രമല്ല, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളിലൂടെ ജീവിതം തകര്‍ന്നുപോകുന്ന അനേകം കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കുംകൂടി വേണ്ടിയാണ് കേസുമായി മഞ്ജു മുന്നോട്ടുപോകുന്നതെന്ന് മഞ്ജുവിനോടു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ...

Read More »