Home » Tag Archives: manorama-news-news-maker-2016-mohanlal

Tag Archives: manorama-news-news-maker-2016-mohanlal

മനോരമ ന്യൂസിന്റെ ‘ന്യൂസ് മേക്കര്‍ 2016’ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി

മനോരമ ന്യൂസിന്റെ ‘ന്യൂസ് മേക്കര്‍ 2016’ പുരസ്‌കാരം മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി. സംവിധായകരായ ജോഷി, ഫാസില്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും കൂടിയാണു താന്‍ ഓരോ വിഷയത്തിലും പ്രതികരിക്കാറുള്ളതെന്നു പുരസ്‌കാരം സ്വീകരിച്ചു മോഹന്‍ലാല്‍ പറഞ്ഞു. പ്രതികരണങ്ങളുടെ പ്രതിഫലനങ്ങളെക്കുറിച്ച് ആലോചിക്കാറില്ല. ബ്ലോഗുകള്‍ വഴി ജനങ്ങളുമായി സംവദിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ വിമര്‍ശനങ്ങളും നിരൂപണങ്ങളും തന്നെ തളര്‍ത്താറില്ല. പ്രശംസകളും വിമര്‍ശനങ്ങളും ഒരുപോലെയാണ് തന്നെ ബാധിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Read More »