Home » Tag Archives: mavoor-road-cemetry-renovation

Tag Archives: mavoor-road-cemetry-renovation

മാവൂര്‍റോഡ് ശ്മശാനം; വികസനത്തിന്റെ രൂപരേഖ തയ്യാറായി

മാവൂര്‍റോഡ് ശ്മശാനത്തിന്റെ ശോച്യാവസ്ഥ പരിഹരിച്ച് എല്ലാവിധ സൗകര്യങ്ങളോടെയും പ്രവര്‍ത്തനക്ഷമമാക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. ഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ 50 ലക്ഷം രൂപ എം.എല്‍.എ. എ. പ്രദീപ്കുമാറിന്റെ ഫണ്ടില്‍നിന്നും 75 ലക്ഷം രൂപ കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്നുമുള്ളതാണ്. ശ്മശാന വികസനത്തിന്റെ രുപരേഖ തയ്യാറായിട്ടുണ്ട്. ഇത് പ്രകാരം ശ്മശാനത്തിലേക്കുള്ള പ്രവേശനം വൈദ്യുതി ശ്മശാനം വഴിയാണ്. നിലവിലുള്ള ചൂളകള്‍ക്ക് പുറമെ പുതുതായി രണ്ടുചൂളകള്‍ കൂടി നിര്‍മിക്കും. ശവദാഹത്തിനെത്തുന്നവര്‍ക്ക് വിശ്രമിക്കാനും എല്ലാവര്‍ക്കും ചടങ്ങ് കാണാനും പ്രത്യേക സൗകര്യം ഉണ്ടാകും. കുടിവെള്ളവും ലഭ്യമാക്കും. ശൗചാലയങ്ങള്‍ പണിയും. ...

Read More »