Home » Tag Archives: messi-barcelona-club

Tag Archives: messi-barcelona-club

മെസ്സി ബാഴ്‌സയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നു

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചന. സ്‌പെയിനില്‍ മെസ്സിക്കും കുടുംബത്തിനും നേരെ നടക്കുന്ന നികുതി കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കരാറില്‍ നിന്നും പിന്തിരിയാന്‍ കാരണമെന്നാണ് സൂചന.സ്‌പെയിനിലെ പ്രമുഖ സ്‌പോര്‍ട്‌സ് ദിനപത്രമായ മാഴ്‌സയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 വരെയാണ് മെസ്സിക്ക് ബാഴ്‌സലോണയുമായി കരാര്‍ ഉളളത്. അതേസമയം ബാഴ്‌സ ടീം അധികൃതരുമായി ഇക്കാര്യം മെസ്സി സംസാരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നികുതി വെട്ടിപ്പ് കേസില്‍പ്പെട്ടതിനാല്‍ മെസ്സിക്ക് ബാഴ്‌സലോണയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതാണ് ക്ലബ് വിടാന്‍ കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ...

Read More »