Home » Tag Archives: mgs-narayanan-speach-kozhikode

Tag Archives: mgs-narayanan-speach-kozhikode

പ്രമാണങ്ങളെ ആസ്പദമാക്കി പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് ദേശീയത ഇല്ലെന്നാണ് വ്യക്തമാകുന്നതെന്ന് എം.ജി.എസ്.

കോഴിക്കോട്: പ്രമാണങ്ങളെ ആസ്പദമാക്കി പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് ദേശീയത ഇല്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഡോ. എം.ജി.എസ്. നാരായണന്‍. പോലീസ് ക്ലബ്ബില്‍ ‘പാഠഭേദം’ സംഘടിപ്പിച്ച ‘ജനഗണമന’ പ്രഭാഷണപരമ്പരയില്‍ ‘ഇന്ത്യയ്ക്ക് ദേശീയതയും ദേശീയപാരമ്പര്യവും ഉണ്ടോ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുരാജ്യങ്ങളായി ചിതറിക്കിടക്കുകയായിരുന്ന ഇന്ത്യയില്‍ അഞ്ചുശതമാനത്തോളം പേര്‍ക്കേ സാക്ഷരതയുണ്ടായിരുന്നുള്ളൂ. ആ രാജ്യങ്ങളുടെ അധികാരം നാട്ടിന്‍പുറങ്ങളെ ബാധിച്ചിരുന്നില്ല. അത്തരമൊരു സമൂഹത്തില്‍ എന്തു ദേശീയത? ചന്ദ്രഗുപ്തന്റെയും അശോകന്റെയും കാലത്തെ ദേശീയബോധം ഇന്നുണ്ടോ എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ചന്ദ്രഗുപ്തനെക്കുറിച്ചും അശോകനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ പുറത്തറിയിച്ചതുതന്നെ ബ്രിട്ടീഷ് പണ്ഡിതരാണ്. ഇത്തരം കാര്യങ്ങളൊന്നും നമുക്കറിയില്ലായിരുന്നു. ബ്രിട്ടീഷുകാരാണ് ഇന്ത്യയെ ...

Read More »