Home » Tag Archives: moral-policing-kollam-deth-aneesh

Tag Archives: moral-policing-kollam-deth-aneesh

കൊല്ലത്ത് സദാചാരഗുണ്ടകള്‍ ആക്രമിച്ച യുവാവ് മരിച്ചനിലയില്‍

കൊല്ലം അഴീക്കലില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷിനെയാണ് വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 14നാണ് അനീഷിനും പെണ്‍സുഹൃത്തിനും മര്‍ദനമേറ്റത്. കേസില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം നാട്ടില്‍ തിരികെ എത്തിയ അനീഷ് മാനസികമായി ആകെ തകര്‍ന്നിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ത്രീയെയും പുരുഷനെയും മര്‍ദിച്ചു ഭീഷണിപ്പെടുത്തി ചേര്‍ത്തുനിര്‍ത്തി വീഡിയോ എടുത്തു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 14ന് അഴീക്കല്‍ ബീച്ചില്‍ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരും ...

Read More »