Home » Tag Archives: muthalaq-bill

Tag Archives: muthalaq-bill

മുത്തലാഖ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍

മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിക്കുക. വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണു കരടു തയാറാക്കിയതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. ബില്‍ പാര്‍ലമെന്റിന്റെ സംയുക്തസമിതിക്കു വിടണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണു മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലില്‍ ...

Read More »