Home » Tag Archives: odf-kozhikode-announcement

Tag Archives: odf-kozhikode-announcement

കോഴിക്കോട് സമ്പൂര്‍ണ ശൌചാലയ ജില്ല പ്രഖ്യാപനം നാളെ

കോഴിക്കോട് കോര്‍പ്പറേഷനിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശൗചാലയമായി. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കംക്കുറിച്ചത്. സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയില്‍ കോര്‍പറേഷന്‍ കണ്ടെത്തിയ 1503 കുടുംബങ്ങള്‍ക്കാണ് കക്കൂസ് നിര്‍മിച്ചുനല്‍കിയത്. ഇതിനുപുറമെ ഒമ്പതിടത്ത് കമ്യൂണിറ്റി കക്കൂസുകളുടെ നിര്‍മാണവും നടന്നുവരികയാണ്. കോഴിക്കോടിനെ സമ്പൂര്‍ണ വെളിയിട വിസര്‍ജന രഹിത (ഒഡിഎഫ്)നഗരസഭയായി വെള്ളിയാഴ്ച പകല്‍ 11ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രഖ്യാപിക്കും. കഴിഞ്ഞവര്‍ഷം കുടുംബശ്രീ നടത്തിയ സര്‍വേയില്‍ ശൗചാലയങ്ങള്‍ ഇല്ലാത്ത 911 വീടുകളും പൊട്ടിപ്പൊളിഞ്ഞ 592 ഗാര്‍ഹിക ശൗചാലയങ്ങളും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1,503 ...

Read More »