Home » Tag Archives: online-medicine-selling-controling

Tag Archives: online-medicine-selling-controling

ഓണ്‍ലൈന്‍ വഴിയുള്ള മരുന്നുവില്‍പ്പനയ്ക്ക് നിയന്ത്രണം വരുന്നു

ഓണ്‍ലൈന്‍ വഴിയുള്ള മരുന്നുവില്‍പ്പനയ്ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രം നടപടി തുടങ്ങി. ലഹരിക്കുപകരം ഉപയോഗിക്കാന്‍ സാധ്യതയുള്ള ഹാബിറ്റ് ഫോമിങ് മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാരം പൂര്‍ണമായും നിരോധിക്കും. ആന്റി ബാക്ടീരിയല്‍ മരുന്നുകളും ഇന്റര്‍നെറ്റ് വഴി വില്‍ക്കാനാകില്ല. ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴിയുള്ള കയറ്റുമതിക്കും പ്രത്യേക രജിസ്ട്രേഷന്‍ വേണ്ടിവരും. ഇതനുസരിച്ച് നിലവിലുള്ള ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശങ്ങളില്‍ അഭിപ്രായം അറിയിക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭേദഗതിയിലൂടെ രാജ്യത്തെ മുഴുവന്‍ മരുന്നുവ്യാപാരവും നിയന്ത്രിക്കാനാണ് ആരോഗ്യമന്ത്രാലയം ഉദ്ദേശിക്കുന്നത്. ഇ-ഫാര്‍മസികളും റീട്ടെയില്‍ വ്യാപാരകേന്ദ്രങ്ങളുമടക്കം വിപണനരംഗത്തെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ...

Read More »