Home » Tag Archives: over-bridge-kozhikode

Tag Archives: over-bridge-kozhikode

നഗരത്തിലെ മേല്‍പാലങ്ങളുടെ നിര്‍മാണം 6 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും

നഗരഗതാഗതത്തിന് ആശ്വാസം പകര്‍ന്ന് തൊണ്ടയാട്, രാമനാട്ടുകര ബൈപാസ് ജംക്ഷനുകളിലെ മേല്‍പാലങ്ങള്‍ അടുത്ത വര്‍ഷമാദ്യം പൂര്‍ത്തിയാകും. രാമനാട്ടുകരയില്‍ ഡിസംബര്‍- ജനുവരി മാസങ്ങളിലായും തൊണ്ടയാട് ജനുവരി – ഫെബ്രുവരി മാസങ്ങളിലായും പൂര്‍ത്തിയാക്കാനാണു പൊതുമരാമത്ത് ദേശീയ പാതാ വിഭാഗം ലക്ഷ്യമിടുന്നത്. കെഎസ്ഇബി പോസ്റ്റുകളും ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളും നീക്കാന്‍ വൈകിയതിനാലാണ് നേരത്തേ 18 മാസം കൊണ്ടു പൂര്‍ത്തിയാക്കാനുദ്ദേശിച്ച പാലങ്ങളുടെ നിര്‍മാണം നീണ്ടത്. സര്‍വേ ജോലികള്‍ വൈകിയതും കിന്‍ഫ്ര പാര്‍ക്കിലേക്കുള്ള പൈപ്പ് നീക്കാനാകാത്തതും പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തടസ്സങ്ങള്‍ നീക്കിത്തുടങ്ങിയതോടെ ജോലികള്‍ പൂര്‍ണവേഗം കൈവരിച്ചിട്ടുണ്ട്. 2016 മാര്‍ച്ചിലാണ് പ്രവൃത്തി ആരംഭിച്ചത്. കോഴിക്കോട് ...

Read More »