Home » Tag Archives: petrol-pump-strike

Tag Archives: petrol-pump-strike

പെട്രോള്‍ പമ്പുകള്‍ ഇന്ന് സമരത്തില്‍

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് സമരത്തില്‍. ദിവസേനയുള്ള ഇന്ധനവില മാറ്റത്തില്‍ പ്രതിഷേധിച്ചാണ് സമരം. പെട്രോളിയം ഡീലര്‍മാരുടെ സംയുക്ത സമിതിയാണ് 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ട് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ധന വില ദിവസേന മാറ്റുന്നതിനാല്‍ വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് അടുത്ത ദിവസം ഉല്‍പന്നം വില്‍ക്കാന്‍ ഡീലര്‍മാര്‍ നിര്‍ബന്ധിതരാകുന്നു. ഇത് വലിയ നഷ്ടമാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെയും മാഹിയിലേയും പെട്രോള്‍ ഡീലര്‍മാര്‍ ഇന്ന് പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുന്നത്. നിലവിലെ സമ്പ്രദായം സുതാര്യമല്ലെന്നും പമ്പുടമകള്‍ പറയുന്നു. കുറഞ്ഞ വില്‍പ്പനയുള്ള ഡീലര്‍മാക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക ...

Read More »

ഈ മാസം 24 മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

ഈമാസം 24 മുതല്‍ പെട്രോള്‍ പമ്പുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് സമരം ആരംഭിക്കുമെന്ന് കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പെട്രോള്‍, ഡീസല്‍ വില പ്രതിദിനം നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം പിന്‍വലിക്കുക, വിലനിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതിന് മുന്നോടിയായി ദിനംപ്രതിയുള്ള ഇന്ധനവിലമാറ്റം നിലവില്‍ വരുന്ന 16ന് ഉല്‍പന്നങ്ങള്‍ വാങ്ങാതെയും വില്‍ക്കാതെയും പമ്പുകള്‍ അടച്ചിട്ട് സൂചന പണിമുടക്ക് നടത്തുമെന്നും ഭാരവാഹികളായ എം.എം. ബഷീര്‍, ആര്‍. ശബരീനാഥ് എന്നിവര്‍ അറിയിച്ചു. എണ്ണക്കമ്പനികളുടെ പെട്ടെന്നുള്ള തീരുമാനം പെട്രോളിയം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ...

Read More »