Home » Tag Archives: pinarayi

Tag Archives: pinarayi

ഇതെല്ലാം വിപ്ലവപ്രവർത്തനമാണെന്നു കരുതാൻ പ്രയാസമുണ്ട്

‘മാവോയിസ്റ്റുകൾക്കെതിരെ നടക്കുന്നത് ഭരണകൂടഭീകരതയാണെന്ന് രമേശ്‌ ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും മറ്റും ഗർജിക്കുമ്പോൾ അവർ ഉദ്ദേശിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെയാണ്. അവരുടെ ആക്രോശങ്ങളോടെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുവരാനും, തങ്ങൾ ചെയ്യാൻ  ഉദ്ദേശിക്കുന്നതെന്തെന്നു സത്യസന്ധമായി തുറന്നു പറയാനും മാവോയിസ്റ്റുകൾ ബാധ്യസ്ഥരാണ്.’ യുഎപിഎ ചുമത്തിയതിനോടുള്ള പ്രതിഷേധത്തിൽ പങ്കുചേരുമ്പോഴും, മാവോയിസ്റ്റുകൾ മറുപടി പറയേണ്ട ചില കാര്യങ്ങൾ ഉന്നയിക്കുന്നു, ഡോ. കെ. എൻ. ഗണേഷ്. ‘കോഴിക്കോട് മാവോയിസ്റ്റ് രേഖകളും കോഡും കണ്ടെടുത്തതിനു പൊലീസ് യുഎപിഎ ചുമത്തിയതിനെതിരെ ഉയരുന്ന പ്രതിഷേധത്തിൽ പങ്കു ചേരുന്നു. ലഘുലേഖകൾ കയ്യിൽ വെക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും കൊണ്ടു മാത്രം ...

Read More »

ഒരു രഹസ്യ അജണ്ടയുമില്ല ഈ ഇരുപതുകാരന്; അതോ, വായനയും രാഷ്ട്രീയ ഉൽക്കണ്ഠകളും കുറ്റമാണെന്നാണോ?

കാടൻ നിയമമെന്ന് എൽഡിഎഫ് സർക്കാരിന് നേതൃത്വം കൊടുക്കുന്ന കക്ഷി വിലയിരുത്തിയ യുഎപിഎ കുറ്റം ആരോപിച്ചു അറസ്റ്റുചെയ്യപ്പെട്ട അലൻ എന്ന സുഹൃത്തിനെക്കുറിച്ച് ഒരുപാടുപേർക്ക് എഴുതാനുള്ള അനുഭവങ്ങൾ മുതിർന്ന മാധ്യമപ്രവർത്തകനും പ്രസാധകനുമായ എസ് വി മെഹജൂബിന്റെ വാക്കുകളിൽ. പകുതിയിൽ കുറവ് പ്രായമേയുള്ളൂവെങ്കിലും എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അലൻ. ‘മെഹ്ജൂബ്ക്കാ ഇങ്ങളെവെടയാ?’ എന്നു ചോദിച്ച്, കണ്ണൂരിലെ കോളേജിൽനിന്ന് കോഴിക്കോട്ടെത്തുന്ന ശനിയാഴ്‌ചകളിൽ അവൻ വിളിക്കും, കാണാൻ വരും, ഒരുമിച്ച് ചായ കുടിക്കും. -കഴിക്കാൻ ? -അട മതി. ഞാൻ ഒന്നു കഴിക്കുമ്പോൾ അവന് മിനിമം രണ്ടുവേണം. വിശപ്പിന്റെ അസുഖമാണ് ...

Read More »

പിണറായിയും കെജ്‌രിവാളും കൂടികാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. രാവിലെ എട്ടരയ്ക്ക് ഡല്‍ഹി കേരളാ ഹൌസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. കൂടിക്കാഴ്ചയില്‍ ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായി.മതേതര ശക്തികള്‍ ഒന്നിക്കണമെന്നും ബിജെപിയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഇതിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. പിണറായിയുമായി സൌഹൃദ കൂടികാഴ്ചാണ്  നടത്തിയതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Read More »

പതിറ്റാണ്ടിനു ശേഷ൦ മാതൃഭൂമി വായനക്കാരോട് പിണറായി ‘ചിരിക്കുന്നു’!

 ഏറെക്കാലം ശത്രുതതയോടെ പിരിഞ്ഞു കഴിഞ്ഞവർ ഒന്നിക്കുന്ന രംഗങ്ങൾ ജീവിതത്തിലും, സിനിമയിലും നാം കാണാറില്ലേ?

Read More »