Home » Tag Archives: planetarium-calicut-development

Tag Archives: planetarium-calicut-development

പ്ലാനറ്റേറിയത്തില്‍ അരക്കോടി രൂപ ചെലവിട്ട് സമുദ്ര ഗാലറി ഒരുങ്ങുന്നു.

സമുദ്ര കാഴ്ചകളും പ്രതിഭാസങ്ങളും പരിചയപ്പെടത്തി പ്ലാനറ്റേറിയത്തില്‍ സമുദ്ര ഗാലറി ഒരുങ്ങുന്നു. അരക്കോടി രൂപ ചെലവിട്ട് തയാറാക്കുന്ന ഗാലറി ജൂലൈയോടെ പ്രവര്‍ത്തനസജ്ജമാവും. കടല്‍രഹസ്യങ്ങള്‍ കാണികള്‍ക്ക് വിശദമാക്കാനായി 17 പ്രവര്‍ത്തന മാതൃകകളും തയാറാവുന്നുണ്ട്. വന്‍കര രൂപവത്കരണം ഘട്ടംഘട്ടമായി അറിയാനും സ്വിച്ച് അമര്‍ത്തി സൂനാമി കാണാനുമുള്ള സംവിധാനങ്ങളുമുണ്ട്. മുത്ത്, ചിപ്പി തുടങ്ങിയ സമുദ്രോല്‍പന്നങ്ങളുടെ പ്രദര്‍ശനവുമുണ്ടാകും. കഴിഞ്ഞ വര്‍ഷമാണ് സമുദ്ര ഗാലറിക്കായുള്ള പ്രാരംഭഘട്ട തയാറെടുപ്പുകള്‍ ആരംഭിക്കുന്നത്. ഇതോടൊപ്പം മറ്റു പ്രവര്‍ത്തനങ്ങളും കൂടുതല്‍ സജീവമാക്കാനൊരുങ്ങുകയാണ്. കഴിഞ്ഞവര്‍ഷം ശ്രദ്ധയാകര്‍ഷിച്ച ചോലനായ്ക്കര്‍ക്ക് വേണ്ടിയുള്ള പരിപാടി ഈ വര്‍ഷവും നടപ്പാക്കാനുള്ള ആലോചനയിലാണ് പ്ലാനറ്റേറിയം അധികൃതര്‍. കൂടാതെ, ...

Read More »