പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടാന്‍ മന്ത്രിസഭാ ശുപാര്‍ശ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് ശുപാര്‍ശ. ഇതുവരെ കാലാവധി നീട്ടാത്ത 70 ഓളം റാങ്ക് ലിസ്റ്റുകളാണ് ഉള്ളത്. മാര്‍ച്ചില്‍ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും ശുപാര്‍ശയുണ്ട്. മൂന്ന് മാസത്തേക്കാണ് ഈ ലിസ്റ്റുകളുടെ കാലാവധി നീട്ടുക. വെള്ളിയാഴ്ച്ച അടിയന്തര യോഗം ചേര്‍ന്ന് പിഎസ്സി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. കഴിഞ്ഞ ദിവസം പിഎസ്സി യോഗം ചേര്‍ന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് ശുപാര്‍ശയുണ്ടാകാത്തതിനാല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് പരിഗണനയ്ക്ക് വന്നിരുന്നില്ല. നിലവിലെ റാങ്ക് ...
Read More »