അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കു മാത്രമായുള്ള പി.എസ്.സി.യുടെ ആദ്യ പരീക്ഷ ജനവരി രണ്ടാംവാരം നടത്തും. ചെലവുചുരുക്കലിന്റെ ഭാഗമായുള്ള പരീക്ഷാ പരിഷ്കരണമാണിത്. പരീക്ഷയ്ക്ക് 40 ദിവസം മുമ്പ് അഡ്മിഷന് ടിക്കറ്റുകള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും. പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നവര്‍ക്ക് മാത്രമേ പരീക്ഷയെഴുതാനാകൂ. അപേക്ഷിക്കുന്നവരില്‍ 40 ശതമാനം പേര് പരീക്ഷയെഴുതാതിരിക്കുന്നത് പാഴ്ച്ചെലവുണ്ടാക്കുന്നതായി പി.എസ്.സി.യുടെ സാമ്പത്തികകാര്യ സമിതി കണ്ടെത്തിയിരുന്നു. അതു പരിഹരിക്കുന്നതിനുള്ള പുതിയ പരീക്ഷാരീതിയാണ് കമ്മീഷന് യോഗം അംഗീകരിച്ചത്. ഇതിന്റെ സോഫ്റ്റ്വെയറിന്റെ അവതരണം യോഗത്തിലുണ്ടായി. ഇതു വിജയത്തിലാകുന്നതോടെ പി.എസ്.സി.യുടെ മുഴുവന്‍ പരീക്ഷകളും ഈ ...
Read More »