Home » Tag Archives: pu-chithra

Tag Archives: pu-chithra

ബോധപൂര്‍വ്വം ചിത്രയെ ഒഴിവാക്കാന്‍ ശ്രമം നടന്നെന്ന് മന്ത്രി മൊയ്തീന്‍

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പി.യു ചിത്രയ്ക്ക് അവസരം നഷ്ടപ്പെട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ.സി മൊയ്തീന്‍ രംഗത്ത്. പിടി ഉഷയുടെയും അഞ്ജു ബോബി ജോര്‍ജ്ജിന്റെയും പങ്ക് സംശയാസ്പദമെന്ന് മന്ത്രി എസി മൊയ്തീന്‍ വ്യക്തമാക്കി. പാലക്കാട്ടെ ചിത്രയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ‘വളരെ ബോധപൂര്‍വ്വം ചിത്രയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണ്. നേരത്തെ പറഞ്ഞത് ചിത്രയ്ക്ക് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് യോഗ്യതയില്ലെന്നാണ്. എന്നാല്‍ ലോക മീറ്റിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിലാണ് ക്രമക്കേട് നടന്നത്’, മന്ത്രി എസി മൊയ്തീന്‍ ആരോപിച്ചു. ...

Read More »

പി.യു ചിത്രയെ ലോക അത്​ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്

മലയാളി അത്‌ലറ്റ് പി.യു ചിത്രയെ ലോക അത്​ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ്. ദേശീയ അത്‌ലറ്റിക് ഫെഡറേഷനും കേന്ദ്ര സര്‍ക്കാരിനുമാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. 1500 മീറ്റർ ഓട്ടത്തിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. കേസിന്റെ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും. നേരത്തെ ചിത്ര നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. അത്‌ലറ്റിക് ഫെഡറേഷനാണ് പി.യു ചിത്രയെ ഉള്‍പ്പെടുത്തേണ്ട കാര്യം തീരുമാനിക്കേണ്ടതെന്നും ഫെഡറേഷന്റെ തീരുമാനത്തില്‍ തങ്ങൾക്ക് കൈകടത്താനാവില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ ...

Read More »