Home » Tag Archives: pulsar-suni

Tag Archives: pulsar-suni

പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ജയിലിനുള്ളിൽ സഹായിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. കളമശ്ശേരി എ ആർ ക്യാംപിലെ സിപിഒ അനീഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. കാക്കനാട് ജയിലിനുള്ളിൽ നിന്നും ദിലീപിനെ ബന്ധപ്പെടാൻ സുനിക്ക് സഹായങ്ങൾ ചെയ്തുകൊടുത്തത് അനീഷാണെന്ന് കണ്ടെത്തിയിരുന്നു. കേസിൽ പതിനാലാം പ്രതിയായ അനീഷിനെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല നടപടി

Read More »

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസിന് സൂചന

കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യ തെളിവായ അതിക്രമദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസിന് സൂചന. അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതെന്നും വിവരം. പൊലീസിന്റെ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഈ ഫോണ്‍ നടന്‍ ദിലീപിനു കൈമാറാനായി അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പിച്ചതായി സുനില്‍ മൊഴി നല്‍കിയിരുന്നു. പ്രതീഷ് ചാക്കോയും സഹ അഭിഭാഷകന്‍ രാജു ജോസഫും കേസില്‍ അറസ്റ്റിനു വഴങ്ങി കുറ്റസമ്മതം ...

Read More »