Home » Tag Archives: punathil-kunjabdullah-passes-away

Tag Archives: punathil-kunjabdullah-passes-away

പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40നായിരുന്നു അന്ത്യം. അസുഖബാധിതനായതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളം വിശ്രമജീവിതത്തിലായിരുന്നു. 1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയില്‍ സൈനയുടെയും മമ്മുവിന്റെയും മകനായി ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളെജിലും അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എംബിബിഎസ് ബിരുദം നേടി. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാമില്‍ ജോലി ചെയ്തു. ഒട്ടേറെ നോവലുകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ മേഖലകളിലും മികവു തെളിയിച്ചിട്ടുണ്ട്. ...

Read More »