മുഹമ്മദ് റഫി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ റഫിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് ബീച്ച് ഓപ്പണ്‍ സ്റ്റേജില്‍ റഫി നൈറ്റ് സംഘടിപ്പിക്കും. വൈകിട്ട് ആറിന് സിനിമാ സംവിധായകന് ഹരിഹരന് ഉദ്ഘാടനം ചെയ്യും. മുംബൈയിലെ പ്രശസ്ത ഗായകന് ഷക്കീല്‍ അഹമ്മദാണ് സംഗീതനിശയിലെ പ്രധാന ഗായകന്. ഷാനവാസ് തലശേരി, സജ്ജാദ്, രഞ്ജിനി വര്‍മ, ഹാദിയ, ഗോപികാ മേനോന് തുടങ്ങിയവരും ഗാനമാലപിക്കും. പാസ് വഴി പ്രവേശനം നിയന്ത്രിക്കും. സി.കെ.മൊയ്തീന് കോയ, പി.പ്രകാശ്, ടി.പി.എം. ഹാഷിര്‍ അലി, സനാഫ് പാലക്കണ്ടി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Read More »