1,206 കോടിയുടെ വിഹിതമാണ് പാത ഇരട്ടിപ്പിക്കലും നവീകരണവും ഉള്‍പ്പെടെ റെയില്‍വേ ബജറ്റില്‍ കേരളത്തിന് ലഭിക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്ത്തുന്നതിനായാണ് ഇതില്‍ നല്ലൊരു വിഹിതം നീക്കിവെച്ചേക്കുക. എന്നാല്‍, തുകയെത്രയെന്ന് ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. അന്താരാഷ്ട്ര റെയില്‍വേ സ്റ്റേഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വേ ജനറല്‍മാനേജര്‍ പങ്കെടുത്ത യോഗം കഴിഞ്ഞയാഴ്ച നടന്നിരുന്നു. റെയില്‍വേ പൊതു സ്വകാര്യ സംരംഭമായിട്ടാണ് പദ്ധതി പറഞ്ഞിരുന്നതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ന്നുള്ള സംയുക്തസംരംഭമായി നടപ്പാക്കാമെന്ന് കേരളം അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ അടുത്തയാഴ്ചമുതല്‍ തുടര്‍യോഗങ്ങള്‍ നടക്കും. ദക്ഷിണ റെയില്‍വേയില്‍ ചെന്നൈയും കോഴിക്കോടുമാണ് ...
Read More »Home » Tag Archives: railway-budget-kozhikode-station