Home » Tag Archives: rajeesh kollankandy-uapa-cancelld

Tag Archives: rajeesh kollankandy-uapa-cancelld

രജീഷ് കൊല്ലക്കണ്ടിക്കെതിരെ യുഎപിഎ ചുമത്താനുളള നീക്കം സര്‍ക്കാര്‍ പിന്‍വലിച്ചു

മനുഷ്യാവകാശ പ്രസ്ഥാനം കണ്‍വീനറായ രജീഷ് കൊല്ലക്കണ്ടിയുടെ കേസില്‍ യുഎപിഎ പ്രകാരമുളള കുറ്റാരോപണങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.രജീഷ് കൊല്ലക്കണ്ടിക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതിനെ തുടര്‍ന്നാണ് യുഎപിഎ ചുമത്താനുളള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നതും. യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ രജീഷ് കൊല്ലക്കണ്ടിയുടെ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുന്‍പാകെ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചിരുന്നത്. യുഎപിഎ കേസുകളിലെ പുനഃപരിശോധന കഴിയുംവരെ രജീഷിനെ അറസ്റ്റ് ചെയ്യില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ...

Read More »