കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പൂണെ ഇന്‍ഫോസിസ് ജീവനക്കാരി കോഴിക്കോട് സ്വദേശി രസീലയുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും നല്‍കാമെന്ന് കമ്പനി അറിയിച്ചു. രസീലയുടെ മരണ വിവരമറിഞ്ഞ് പൂണെയിലെത്തിയ ബന്ധുക്കള്‍ക്ക് മുമ്പാകെയാണ് ഇന്‍ഫോസിസ് അധികൃതര്‍ നഷ്ടപരിഹാര തുകയും ജോലിയും നല്‍കാമെന്ന് രേഖാമൂലം അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹവുമായി ബന്ധുക്കള്‍ ചൊവ്വാഴ്ച രാവിലെ 8.30 ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടാണ് മരിച്ച രസീലയുടെ അച്ഛന് രാജശേഖരന്, ഇളയച്ഛന് വിനോദ് കുമാര്‍, അമ്മാവന് സുരേഷ് എന്നിവര്‍ പൂണെയിലെത്തിയത്. ശേഷം ഇന്‍ഫോസിസ് അധികൃതരോടൊപ്പം ...
Read More »