പത്തേമാരികളുടെയും പായ്ക്കപ്പലുകളുടെയും പ്രാചീന സ്മൃതികളുയര്ത്തുന്ന കോഴിക്കോട് നഗരം. ആട്ടവും പാട്ടും ആത്മീയാനുഭവവുമായി കണ്ണിചേര്‍ക്കപ്പെട്ട ഒരു കാലഘട്ടം. കഠിനവും ക്ലേശകരവുമായി ജീവിതം അതിന്റെ വിശ്രാന്തി കണ്ടെത്തിയ രാത്രിജീവിതക്കൂട്ടായ്മകള്. സാധാരണക്കാരന് സ്വന്തം കവിതയും താളക്രമവും കണ്ടെടുത്തതിന്റെ ചരിത്രം. ദിവ്യമായ ഒരു ഭാഷാശാസ്ത്രത്തിന്റെ രൂപപ്പെടല്‍. ഒരു മൂവന്തിയോ അപരാഹ്നമോ തീര്‍ത്ത ചരിത്രപരമായ സംഗീതത്തിന്റെ വിളക്കുമാടങ്ങള്‍. മലബാറിന്റെ സാമൂഹ്യജീവിതത്തിന്റെ കസവും ഞൊറിയും പണിത മാപ്പിളജീവിതത്തിന്റെ ചെരാതുകള്‍.. ഇങ്ങിനെയെല്ലാം മലബാറിന്റെ അറുപതുകള്‍ സാന്ദ്രീകരിച്ച പാട്ടനുഭവത്തിന്റെ പ്രതിനിധിയാണു ദര്‍ബ. ദര്‍ബ മൊയ്തീന് കോയ. പച്ചയില്‍ പച്ചയായ മനുഷ്യന്റെ കഥ ഈ പാട്ടുകാരനില്‍ നിങ്ങള്‍ക്കനുഭവിക്കാം. ...
Read More »Home » Tag Archives: raspberry books
Tag Archives: raspberry books
റിമ കല്ലിങ്കല്‍ അറിഞ്ഞോ, `കൈവിട്ട സഞ്ചാര’ത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റ കഥ?
ദിലീപ് രാജ് എഡിറ്റുചെയ്ത്, നടി റിമാ കല്ലിങ്കലിന്റെ അവതരണക്കുറിപ്പോടെ പുറത്തിറങ്ങിയ `റാണിമാർ, പദ്മിനിമാർ: മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍’ എന്ന പെണ്‍യാത്രാ പുസ്തകം, പുതിയൊരു ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുകയാണ്. റാസ്ബെറി ബുക്സിന്റെ മുന്‍കയ്യില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ആസൂത്രണംചെയ്യപ്പെട്ട പുസ്തകം പലേ കാരണങ്ങളാല്‍ സമയത്തിനു പുറത്തിറങ്ങിയില്ല. റിമ കല്ലിങ്കലും മഞ്ജുവാര്യരും വീടുവിട്ടിറങ്ങുന്ന യാത്രികരായി പുറത്തുവന്ന ആഷിഖ് അബു-ചിത്രം `റാണി-പദ്മിനി’യുടെ പശ്ചാത്തലത്തില്‍ ബ്രണ്ണന്‍ കോളേജ് ഫിലോസഫി അധ്യാപകനും ആക്ടിവിസ്ററുമായ ദിലീപ് രാജ് ഇതേ ആശയവുമായി പുതിയൊരു പുസ്തകസംരംഭത്തിന് മുന്‍കയ്യെടുക്കുകയായിരുന്നു. റാസ്ബെറി ബുക്സിന്റെയും, അവരുടെ പുറത്തിറങ്ങാതെ പോയ `പെണ്‍യാത്രകള്‍’ പുസ്തകത്തിന്റെ ...
Read More »