റേഷന്‍ വിതരണത്തിനുള്ള അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. കരടുപട്ടികയില്‍നിന്ന് എട്ടുലക്ഷംപേരെ ഒഴിവാക്കി പകരം പുതുതായി എട്ടുലക്ഷംപേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ പട്ടികപ്രകാരം റേഷന്‍ വിതരണം മേയ് ഒന്നിന് തുടങ്ങും. അതുവരെ കരടുപട്ടിക പ്രകാരമുള്ള റേഷന്‍ വിതരണം തുടരുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. മുന്‍ഗണനാവിഭാഗത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. ഇപ്പോള്‍ സൗജന്യ റേഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന എട്ടുലക്ഷം പേര്‍ക്ക് മേയ്മുതല്‍ ആനുകൂല്യമുണ്ടാകില്ല. പുറത്തായവരില്‍ അനര്‍ഹരാണ് കൂടുതലെങ്കിലും അര്‍ഹതയുള്ളവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ പരാതികള്‍ പരിശോധിച്ച് അര്‍ഹരാണെങ്കില്‍ വീണ്ടും ഉള്‍പ്പെടുത്തും.കരടുപട്ടികയിന്മേല് 16 ലക്ഷം പരാതികള്‍ ലഭിച്ചു. ഇതുപ്രകാരം പട്ടിക പുനഃക്രമീകരിച്ചപ്പോഴാണ് എട്ടുലക്ഷംപേര്‍ ...
Read More »