വിഷുവിന് വിഷം കഴിക്കാതിരിക്കാനായി നാട്ടിലൊട്ടാകെ പച്ചക്കറി കൃഷിയിലാണ് എല്ലാവരും. എന്നാല്‍ പച്ചക്കറിയിലെ വാട്ടരോഗം കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഇനിമുതല്‍ വാട്ടരോഗത്തെ ചെറുക്കാനായി ഒരു വിദ്യ കോട്ടയം പാമ്പാടി കുറ്റിക്കലെ റെജി ആളോത്ത് എന്ന കര്‍ഷകന്റെ കയ്യിലുണ്ട്. നാട്ടിലെ കാലാവസ്ഥയില്‍ തക്കാളി, പച്ചമുളക്, വഴുതന ഇനങ്ങളിലാണ് വാട്ടരോഗം വ്യാപകമായി കാണുന്നത്. ഇതിനൊരു പ്രതിവിധിയെന്നോണമാണ് ഒട്ടുവിദ്യയിലൂടെ തൈകള്‍ തയ്യാറാക്കി കൃഷിചെയ്യുന്നത്. ഒട്ടുവിദ്യ വാട്ടരോഗത്തെ പ്രകൃത്യാതന്നെ പ്രതിരോധിക്കുന്ന നാടന്‍ ചുണ്ട, കാന്താരി, വഴുതന വിത്തുകള്‍ ശേഖരിച്ച് പാകി കിളിര്‍പ്പിച്ച് ഒന്നരമാസത്തോളം വളര്‍ത്തി, സമപ്രായമുള്ള അത്യുത്പാദനം നല്കുന്ന തൈകള്‍ ...
Read More »