കോഴിക്കോട് വിനോദസഞ്ചാരത്തിന് അനന്തമായ സാധ്യതയുള്ള ഇടമാണ് അടിസ്ഥാന സൗകര്യമില്ലായ്മയും അധികൃതരുടെ അനാസ്ഥയും ജില്ലയുടെ ടൂറിസം സാധ്യതകളെ മങ്ങലേല്പിച്ചു.വിനോദസഞ്ചാരത്തിന് പുതു ജീവനേകാൻ പദ്ധതികളൊരുങ്ങുന്നു. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി രണ്ടുകോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രീന്‍ കാര്‍പറ്റ് ഡസ്റ്റിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം. സരോവരം ബയോപാര്‍ക്ക്, തുഷാരഗിരി, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, വടകര സാന്‍ഡ്ബാങ്ക്, കാപ്പാട് ബീച്ച് എന്നിവിടങ്ങളാണ് സഞ്ചാരികള്‍ക്കായി പച്ചപ്പരവതാനി വിരിക്കുന്നത്. കൃത്യമായി അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ മങ്ങിപ്പോയ സഞ്ചാര കേന്ദ്രങ്ങള്‍ക്കായി ജില്ലയില്‍ 2,04,12,733 രൂപയുടെ നവീകരണ പ്രവര്‍ത്തനമാണ് നടക്കുന്നത്. ...
Read More »Home » Tag Archives: renovation-project-calicut-tourism